ദുബായ് : സമസ്‌ത വൈസ്‌പ്രസിഡന്റും ചെമ്പരിക്ക- മംഗലാപുരം ഖാസിയുമായ സി.എം.അബ്ദുല്ല മുസ്ല്യാരുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ഏറ്റെടുത്ത നടപടിയെ കാസര്‍കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് ദുബായി കമ്മിറ്റി സ്വാഗതം ചെയ്‌തു. കഴിഞ്ഞ ഫെബ്രുവരി 15നാണ് സി.എം.അബ്ദുല്ല മുസ്ല്യാര്‍ ചെമ്പരിക്ക കടപ്പുറത്ത് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്. മരണത്തെക്കുറിച്ച് പല ദുരൂഹതകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറുന്ന വിജ്ഞാപനത്തില്‍ ഒപ്പുവെച്ച കേന്ദ്രമന്ത്രി പൃഥിരാജ് ചൗഹാന്റെ നടപടി സ്വാഗതാര്‍ഹമാണെങ്കിലും അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി കുറ്റവാളികളെ പുറത്ത് കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ എം.ബി.എ.ഖാദര്‍ ചന്തേര, അഷ്‌ഫാഖു മഞ്ചേശ്വരം, മുഹമ്മദലി തൃക്കരിപ്പൂര്‍, ശാഫി ഹാജി ഉദുമ, കുഞ്ഞബ്ദുല്ല വള്‍വക്കാട്, അബ്ദുല്‍ ഹഖീം തങ്ങള്‍, സയ്യിദ് ബംബ്രാണ, ത്വാഹിര്‍മുഗു, ഇല്യാസ് കട്ടക്കാല്‍,ഫാസില്‍ തൃക്കരിപ്പൂര്‍ പങ്കെടുത്തു
.