വാര്‍ഷികവും ഖുര്‍ആന്‍ പ്രഭാഷണവും

മലപ്പുറം: അറവങ്കര നൂറുല്‍ ഇസ്‌ലാമിയ മദ്രസ ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികം 24 മുതല്‍ 26 വരെ നടക്കും. 24 ന് രാത്രി 9.30 ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 26 ന് രാത്രി 10 ന് നടക്കുന്ന പ്രാര്‍ഥനാ സംഗമത്തിന് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സ്വാഗതസംഘം കണ്‍വെന്‍ഷന്‍ അഡ്വ. കാരാട്ട് അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എം.ജെ.ജംഷീര്‍ അധ്യക്ഷതവഹിച്ചു. എ.അലവിഹാജി, പി.പി.അസീസ്, പി.സാജിദ്, പി.നബീല്‍, മാനു, അന്‍സാര്‍, എം.സമീര്‍ എന്നിവര്‍ പ്രസംഗിച്ചു.