റമദാന് പ്രഭാഷണം: ആരോപണം ദുരുദ്ദേശ്യപരം -ഖുര്ആന് സ്റ്റഡി സെന്റര്

കോഴിക്കോട്: ഖുര്ആന് സ്റ്റഡി സെന്റര് കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില് കോഴിക്കോട് അരയിടത്തുപാലത്ത് നടന്നുവരുന്ന റഹ്്മത്തുല്ലാ ഖാസിമിയുടെ ഒമ്പതാമത് റമദാന് പ്രഭാഷണ വേദിയില് ബി.ജെ.പി ദേശീയ നിര്വാഹകസമിതി അംഗം അഡ്വ. പി എസ് ശ്രീധരന്പിള്ളയെ പങ്കെടുപ്പിച്ചതില് രാഷ്്ട്രീയ താല്പ്പര്യമുണെ്ടന്ന ഐ.എന്.എല് സെക്കുലര് നേതാവിന്റെ പ്രസ്്താവന ഖേദകരമാണെന്ന് റമദാന് പ്രഭാഷണ സ്വാഗതസംഘം ജനറല് കണ്വീനര് മുസ്്തഫ മുണ്ടുപാറയും കോ-ഓഡിനേറ്റര് കെ മോയിന്കുട്ടിയും പ്രസ്താവനയില് പറഞ്ഞു.
റഹ്്മത്തുല്ലാ ഖാസിമിയുടെ നേതൃത്വത്തില് നടന്നു വരുന്ന പ്രഭാഷണ പരിപാടിയില് വര്ഷങ്ങളായി വ്യത്യസ്്ത രാഷ്്ട്രീയ സാമൂഹ്യ സാംസ്കാരിക-സാഹിത്യ മേഖലകളിലെ പ്രമുഖര് പങ്കെടുക്കാറുണ്ട്. കേരളത്തിലെ നിലവിലുള്ള സാമൂഹ്യ സാഹചര്യത്തില് ഇത്തരം വേദികളുടെ അനിവാര്യത സമുദായ സ്നേഹികള്ക്ക് ബോധ്യപ്പെടും.