പെരുമ്പാവൂര്‍: കണ്ടന്തറ മഞ്ചേരിമുക്കില്‍ നിര്‍മിച്ച മസ്ജിദുല്‍ ബദരിയ്യയുടെ ഉദ്ഘാടനം ഉമര്‍ ഹുദവി നിര്‍വഹിച്ചു. വി.എം. മൂസാ മൗലവിയുടെ അധ്യക്ഷതയില്‍ കാട്ടാമ്പിള്ളി മുഹമ്മദ് മൗലവി, അബ്ദുള്‍ ഹമീദ് ബാഖവി, കെ.കെ. ഇബ്രാഹിം, വി.എച്ച്.മുഹമ്മദ്, സി.എസ്. നാസര്‍, ഇ.പി. ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു. പാനിപ്ര ഖാലിദ് മുസല്യാര്‍ ദുവ സമ്മേളനം നയിച്ചു.