വാഴക്കാട്: തിരുവാലൂര്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്രസ ആന്‍ഡ് മസ്ജിദിന്റെ കല്ലിടല്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഖാസിം മുസ്‌ലിയാര്‍ ഊര്‍ക്കടവ് അധ്യക്ഷതവഹിച്ചു. അബ്ദുള്ള ബാഖവി, അബ്ദുറഹിമാന്‍ ദാരിമി, മുണ്ടേരി മുഹമ്മദ് ഹുസൈന്‍, യഅ്ക്കൂബ്ഹാജി എന്നിവര്‍ സംബന്ധിച്ചു. നൗഷാദ് സ്വാഗതവും എം.സി. സൈതലവി നന്ദിയും പറഞ്ഞു.