തസ്‌കിയത്ത് ക്യാമ്പ് നടത്തി

അരീക്കോട്: പെരുംപറമ്പ് മുസ്‌ലിം സാംസ്‌കാരികവേദിയുടെ 20-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ തസ്‌കിയത്ത് ക്യാമ്പ് ടി.പി. ഇബ്രാഹിം തങ്ങള്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ശിഹാബ്തങ്ങള്‍ നഗറില്‍ നടന്ന ചടങ്ങില്‍ മഹല്ല് ഖത്തീബ് കെ. സുബൈര്‍ മൗലവി അധ്യക്ഷതവഹിച്ചു. കെ.എം. ബഹാഉദ്ദീന്‍ ഹുദവി തസ്‌കിയത്ത് പ്രഭാഷണം നടത്തി. സി.കെ. മുഹമ്മദ് ഹനീഫ, ടി. മുഹമ്മദ് എന്നിവര്‍പ്രസംഗിച്ചു.