സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ദമ്മാം ഇസ്‍ലാമിക് സെന്‍ററില്‍ ഉജ്ജ്വല സ്വീകരണംദമ്മാം : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദമ്മാമിലെത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ പ്രവര്‍ത്തകര്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി. സമസ്ത മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി കുഞ്ഞാണി മുസ്‍ലിയാര്‍, പുത്തന്നഴി ഫൈസി, കെ.എം.സി.സി. നേതാക്കളായ സി ഹാഷിം, നെച്ചിക്കാട്ടില്‍ മുഹമ്മദ് കുട്ടി ഹാജി, ഡി..സി. നേതാക്കളായ ഉമ്മര്‍ ഫൈസി വെട്ടത്തൂര്‍, അസ്‍ലം മൗലവി കണ്ണൂര്‍, ഇബ്റാഹീം മൗലവി, അസീസ് ഫൈസി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അബ്ദുറഹ്‍മാന്‍ മലയമ്മ സ്വാഗതവും മാഹിന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു.