കളനാട്: എസ്.എം.എഫ്, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നാട്ടിലും അയല്‍നാട്ടിലുമുള്ള 1500 ല്‍ പരം കുടുംബങ്ങള്‍ക്കുള്ള അരിയും പഞ്ചസാരയും ബഹു.കളനാട് ജുമാഅത്ത് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി സ്വന്തമായി സംഭാവന ചെയ്തു. വിതരണ ഉദ്ഘാടനം കീഴൂര്‍-മംഗലാപുരം സംയുക്ത ഖാസി ത്വാഖാ അഹമ്മദ് മുസ്ല്യാര്‍ നിര്‍വ്വഹിച്ചു. കളനാട് ഖത്തീബ് പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി, മൊയ്തീന്‍ കുഞ്ഞി കളനാട്, ഹമീദ് ഹാജി, എം.അബൂബക്കര്‍, കെ.എം. അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കുഞ്ഞി ഹാജി, ഷരീഫ് കളനാട്, നിസാം മാസ്റ്റര്‍ ബോവിക്കാനം, അബ്ദുല്ല സി.ഡി. തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.