തിരൂര്‍: മതചര്യകളില്‍ നിന്ന് അകന്നതാണ് വര്‍ത്തമാന കാല അപചയങ്ങള്‍ക്ക് കാരണമെന്ന് പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തിരൂര്‍ ടൗണ്‍ ഹാളില്‍ ഖുര്‍ആന്‍ റിസര്‍ച്ച് സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച റഹ്മത്തുല്ല ഖാസിമി മൂത്തേടത്തിന്റെ ചതുര്‍ദിന റംസാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതമൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹാജി എ മരക്കാര്‍ ഫൈസി അധ്യക്ഷത വഹിച്ചു. മാതൃകാ മുദരിസിനുള്ള ഉപഹാരം മരക്കാര്‍ ഫൈസിക്ക് തങ്ങള്‍ സമ്മാനിച്ചു. വെട്ടം ആലിക്കോയ, അഡ്വ. വി.എം.കെ. അഹമ്മദ്, കീഴടത്തില്‍ ഇബ്രാഹിം ഹാജി, കുറുക്കോളി മൊയ്തീന്‍, ബഷീര്‍ പടിയത്ത്, ഹുസൈന്‍ തലക്കടത്തൂര്‍, കെ. അബ്ദുല്‍ ഗഫൂര്‍, എ. കോയക്കുട്ടി ഹാജി എന്നിവര്‍ പ്രസംഗിച്ചു.