ദുബൈ : എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ പിറ്റേന്ന വിനോദ വിജ്ഞാന യാത്ര സംഘടിപ്പിക്കുന്നു. വടക്കന്‍ എമിറേറ്റ്സിലെ പ്രകൃതി സുന്ദരമായ ഫുജൈറ, ഖോര്‍ഫുഖാന്‍, ദുബ്ബ, കല്‍ബ എന്നിവിടങ്ങളിലേക്കാണ് ടൂര്‍ സംഘടിപ്പിക്കുന്നത്. പ്രസിദ്ധ കാഥികന് കെ.എന്‍.എസ്. മൗലവിയുടെ ഇസ്ലാമിക ചരിത്ര കഥാപ്രസംഗം, ഷമീര്‍ പരിയാരത്തിന്റെ ഇശല്‍ വിരുന്ന്, കാന്പസ് വിംഗ് അംഗങ്ങളുടെ വിവിധ കലാ-സാഹിത്യ പരിപാടികള്‍, ക്വിസ് മത്സരം, ബുര്‍ദ മജ്ലിസ്, പെരുന്നാള്‍ സന്ദേശ പ്രഭാഷണം തുടങ്ങിയവയും യാത്രയോടനുബന്ധിച്ച് നടക്കും.
ജലാലുദ്ദീന്‍ മൗലവി, അബ്ദുല്‍ ഹക്കീം ഫൈസി, ഷൌക്കത്തലി ഹുദവി തുടങ്ങിയവര്‍ യാത്രയുടെ അമീറുമാരായിരിക്കും. ഷക്കീര്‍ കോളയാട് കണ്‍വീനറും ശറഫുദ്ദീന്‍ പെരുമളാബാദ് കോ-ഓര്‍ഡിനേറ്ററുമാണ്. ഫാമിലിക്കും പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 050-7396263, 050-4608326, 0507848515, 050-4684579 എന്നീ നന്പറുകളില് ബന്ധപ്പെടേണ്ടതാണ്.
-ശറഫുദ്ദീന്‍ പെരുമളാബാദ്-