എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റര്‍ പ്രഖ്യാപനം 29ന്

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ രൂപീകൃതമാകുന്ന ക്ലസ്റ്റര്‍ ഘടകങ്ങളുടെ പ്രഖ്യാപനം 29ന് മൊറയൂരില്‍ സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ നിര്‍വഹിക്കും. പി.പി. മുഹമ്മദ്‌ഫൈസി, കാളാവ് സെയ്തലവി മുസ്‌ലിയാര്‍, ശാഹുല്‍ഹമീദ്, ബഷീര്‍ പനങ്ങാങ്ങര എന്നിവര്‍ വിഷയാവതരണം നടത്തും.

സംഗമം ബഷീര്‍ ഉദ്ഘാടനംചെയ്തു. അബ്ദുറഹീം ചുഴലി അധ്യക്ഷതവഹിച്ചു. റഫീഖ് അഹ്മദ് തിരൂര്‍, ഒ.എം.എസ് തങ്ങള്‍, ശമീര്‍ ഫൈസി ഒടമല, അമാനുല്ല റഹ്മാനി, വി.കെ. ഹാറൂണ്‍ റഷീദ്, അബ്ദുല്‍ഹമീദ് കുന്നുമ്മല്‍, അബ്ദുല്‍മജീദ് ഫൈസി ഇന്ത്യനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.