ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചുആലക്കോട് : കുട്ടാപറന്പ് യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും സംഘടിപ്പിച്ചു. കുട്ടാപറന്പ് ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് ദാരിമിയുടെ അധ്യക്ഷതയില്‍ എസ്.കെ.ജെ.എം. ചപ്പാരപ്പടവ് റെയ്ഞ്ച് പ്രസിഡന്‍റ് ശൌക്കത്തലി ഫൈസി സംഗമം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിറ്റിയംഗം മഹമൂദ് യു.വി, എസ്.കെ.എസ്.എസ്.എഫ്. മേഖലാ സെക്രട്ടറി അബ്ദുല്‍ റസാഖ് യു., യൂണിറ്റ് പ്രസിഡന്‍റ് മുസ്ഥഫ ബി തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി മിദ്‍ലാജ് വി. സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി റാഷിദ് കെ.വി. നന്ദിയും ആശംസിച്ചു.