ഫറോക്ക്: പേട്ട സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ നഗറില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറും ചിന്തകനുമായ റഹ്മത്തുല്ല ഖാസിമി നടത്തിവന്നിരുന്ന പഞ്ചദിന റംസാന്‍ പ്രഭാഷണപരമ്പര ബുധനാഴ്ച സമാപിക്കും. രാവിലെ എട്ടരയ്ക്ക് 'മുസ്‌ലിം നവോത്ഥാനം: സമകാലിക വായന' എന്ന വിഷയത്തിലാണ് പ്രഭാഷണം. 11.30ന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും.