റിയാദ് : പ്രവാസ ജീവിതത്തിന്‍റെ പ്രയാസങ്ങള്‍ക്കിടയിലും സമസ്തയുടെ സന്ദേശം മുറുകെ പടിച്ചു ദീനീ പ്രവര്‍ത്തന രംഗത്ത് സജീവമായി നിലകൊള്ളുന്ന സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമാണെന്ന് പ്രമുഖ പണ്ഡിതനും സമസ്ത മലപ്പുറം ജില്ലാ ജന. സെക്രട്ടറിയുമായ കഞ്ഞാണി മുസ്‍ലിയാര്‍ മേലാറ്റൂര്‍ പ്രസ്താവിച്ചു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ ഉസ്താദ് എസ്.വൈ.എസ്. സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച റമദാന്‍ മുന്നൊരുക്കം എന്ന പഠന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അനുഗ്രഹത്തിന്‍റെയും പാപമോചനത്തിന്‍റെയും നരഗമോചനത്തിന്‍റെയും ദിനരാത്രങ്ങളടങ്ങിയ വിശുദ്ദ റമളാന്‍ മാസം നമ്മിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. പുണ്യകര്‍മ്മങ്ങള്‍ കൊണ്ട് ഓരോ വിശ്വാസിയും അതിന്‍റെ ദിനരാത്രങ്ങള്‍ അദ്ദേഹം അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി.
റമളാന്‍ മുന്നൊരുക്കം എന്ന വിഷയത്തില്‍ റഊഫ് ഹുദവി അഞ്ചവിടി മുഖ്യപ്രഭാഷണം നത്തി. പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ മൊയ്തീന്‍ ഫൈസി പുത്തനഴി ആശംസാ പ്രസംഗം നടത്തി. യോഗത്തില്‍ ശാഫി ദാരിമി അധ്യക്ഷത വഹിച്ചു. നൌഷാദ് അന്‍വരി സ്വാഗതവും മൊയ്തീന്‍ കുട്ടി തെന്നല നന്ദിയും പറഞ്ഞു.