കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഫര്‍വാനിയ്യ ബ്രാഞ്ച് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഫര്‍വാനിയ്യ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ മീറ്റും പ്രമേയ പ്രഭാഷണവും സംഘടിപ്പിച്ചു. ഫര്‍വാനിയ്യ ഇസ്‍ലാമിക് സെന്‍ററില്‍ നടന്ന പരിപാടി ബ്രാഞ്ച് ആക്ടിംഗ് പ്രസിഡന്‍റ് അബ്ദുറഹ്‍മാന്‍ കോയയുടെ അധ്യക്ഷതയില്‍ കേന്ദ്ര സെക്രട്ടറി മുഹമ്മദലി പുതുപ്പറന്പ് ഉദ്ഘാടനം ചെയ്തു. വ്രതം സഹനസമരത്തിന്‍റെ ആത്മീയ വഴി എന്ന പ്രമേയത്തില്‍ അബ്ദുന്നാസര്‍ അസ്‍ല്മി പ്രഭാഷണം നടത്തി. ഹംസ രാമനാട്ടുകര സ്വാഗതവും അലി ചാവക്കാട് നന്ദിയും പറഞ്ഞു.