ദുബൈ : ഉപരിപഠനത്തിന്നായി നാട്ടിലേക്ക് പോകുന്ന എസ്.കെ.എസ്.എസ്.എസ്. ക്യാന്പസ് വിംഗ് വൈസ് ചെയര്‍മാന്‍ ഹാഫിള് മുനീബ് ഹുസൈന്‍, ചെയര്‍മാന്‍ മുഹമ്മദ് റശീദ് എന്നിവര്‍ക്ക് എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയും ക്യാന്പസ് വിംഗും സംയുക്തമായി യാത്രയയപ്പ് നല്‍കി. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കോഴ്സിന് സമസ്തക്ക് കീഴിലുള്ള എം.ഇ.എ. കോളേജില്‍ മുനീബിനും, ബാംഗ്ലൂരിലെ പ്രശസ്തമായ ന്യൂഹോറിസോണ്‍ കോളേജില്‍ റംശീദിനുമാണ് അഡ്മിഷന്‍ ലഭിച്ചിരിക്കുന്നത്. അബ്ദുല്‍ ഹക്കീം ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ കരീം, ഷക്കീര്‍ കോളയാട്, ബഷീര്‍ പുളിങ്ങോം, ഷാഫി ഹാജി ഉദുമ, താഹിര്‍ മുഹു, ശറഫുദ്ദീന്‍ പെരുമളാബാദ്, യൂസഫ് കാലടി, മൗലവി അബ്ദുല്ല നുച്യാട്, ഫാസില്‍ ബീരിച്ചേരി, അനീസ് തട്ടുമ്മല്‍, സാബിര്‍, ഹാരിസ് വയനാട്, മുഹമ്മദ് ശിഹാബുദ്ദീന്‍, മുഹമ്മദ് സഫ്‍വാന്‍, ശിയാസ്, മുഹമ്മദ് സാബിത്ത്, ഹസംഹംസ തുടങ്ങിയവര്‍ യാത്രാ ആശംസകള്‍ നേര്‍ന്നു. അഡ്വ. ഷറഫുദ്ദീന്‍ സ്വാഗതവും മുഹമ്മദ് റംശീദ് നന്ദിയും പറഞ്ഞു.