മഞ്ചേരി: പുല്ലൂര്‍ റഹ്മത്ത് പബ്ലിക് സ്കൂളില്‍ നടന്ന സുന്നി ബാലവേദിയുടെയും പ്രതിഭാ സംഗമത്തിന്റെയും ഉദ്ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. വി.പി. മന്‍സൂര്‍ അധ്യക്ഷതവഹിച്ചു. ഒ.ടി. മുസ്തഫ ഫൈസി, എം. അബ്ദുല്‍അസീസ് ഹാജി, എം. ഉമ്മര്‍ ഹാജി, എം. അലിഅക്ബര്‍, ടി. അബ്ദുല്‍അസീസ്, ടി.എം. അബ്ദുസമദ്, എം. അബ്ദുല്‍ഖാദര്‍ മുസ്ലിയാര്, പി. അലവി ഫൈസി, ഹബീബ് റഹ്മാന് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.