ഹാഷിം തങ്ങളുടെ ജീവിതം വിശ്വാസികള്‍ക്ക്‌ മാതൃക: ഹൈദരലി ശിഹാബ്‌ തങ്ങള്‍

നാദാപുരം:ടി.കെ.ഹാഷിം തങ്ങളുടെ ജീവിതം വിശ്വാസികള്‍ക്ക്‌ മാതൃകയാണെന്ന്‌ എസ് വൈ എസ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌തങ്ങള്‍ അഭിപ്രായപ്പെട്ടു.ചേലക്കാട്ട്‌ എസ്കെഎസ്‌എസ്‌എഫ്‌ നാലു ദിവസമായി നടത്തുന്ന ഹാഷിംതങ്ങള്‍ ആണ്ട്‌ അനുസ്മരണ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.കെ.ശഫീഖ്‌തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല ബാപ്പു മുസല്യാര്‍, ചേലക്കാട്‌ മുഹമ്മദ്‌ മുസല്യാര്‍, സി.എച്ച്‌.മഹമൂദ്‌ സഅദി, റഹ്മത്തുല്ല ഖാസിമി മൂത്തേടം, പണാറത്ത്‌ കുഞ്ഞിമുഹമ്മദ്‌, ടി.വി.സി.അബ്ദുസമദ്‌, സൂപ്പി നരിക്കാട്ടേരി, എം.പി.സൂപ്പി, അസീസ്‌ കുയിതേരി, പി.പി.അഷ്‌റഫ്‌ മൌലവി, പി.കെ.ഹമീദ്‌, നൌഫല്‍ കണ്ടോത്ത്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.ചേലക്കാട്‌ പള്ളി ഖബറിടത്തില്‍ നടന്ന സിയാറത്തിനു പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നേതൃത്വം നല്‍കി.