റമദാനിലെ അവസാനത്തെ 10 ദിനങ്ങള്

ആയിശ(റ)യില്‍നിന്ന്‌നിവേദനം: ആയിശ(റ) പറയുന്നു.'അവസാനപത്തിലേക്ക് പ്രവേശിച്ചാല്‍ റസൂല്‍(സ) തന്റെ മുണ്ട് മുറുക്കിക്കെട്ടും, രാത്രി സജീവമാക്കും തന്റെ കുടുബത്തെ വിളിച്ചുണര്‍ത്തും (ബുഖാരി, മുസ്‌ലിം)
നബി (സ) മററുള്ള മാസങ്ങളില്‍ ചെയ്യാത്തവിധം പ്രവര്‍ത്തനങ്ങള്‍ റമദാനിലെ അവസാനത്തെ പത്തില്‍ ചെയ്യാറുണ്ടായിരുന്നു. അവ പല ഇനങ്ങളായിരുന്നു.
1. രാത്രി സജീവമാക്കല്‍ : ഇത്‌കൊണ്ട് ഉഗ്ഗേശിക്കുന്നത് രാത്രി മുഴുവനും ഉറങ്ങാതെ ഇബാദത്തുകളില്‍ കഴിഞ്ഞുകൂടുക എന്നതാവാം . ആയിശ(റ) പറയുന്നു. ' നബി (സ)20 ദിവസങ്ങള്‍ ഉറക്കവും നമസ്‌ക്കാരവും ഇടകലര്‍ത്തി ചെയ്യുമായിരുന്നു. എന്നാല്‍ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചാല്‍ മുണ്ട് മുറുക്കിക്കെട്ടി അതിന്ന്‌വേണ്ടി തയ്യാറെടുക്കുമായിരുന്നു.. (അഹ്മദ്)
ഇത്‌കൊണ്ടുള്ള ഉഗ്ഗേശ്യം രാത്രിയുടെ ഭൂരിഭാഗവും സജീവമാക്കി ഇബാദത്തുകളില്‍ കഴിഞ്ഞുകൂടുക എന്നതുമാവാം, നബി (സ) സല്ലള്ളാഹുഅലൈഹിവസല്ലമയെക്കുറിച്ച് ആയിശ(റ) പറയുന്നു. ' നബി (സ) പ്രഭാതംവരെ രാത്രി മുഴുവനും നിന്ന് നമസ്‌ക്കരിച്ചത് എനിക്കറിയില്ല. (മുസ്‌ലിം)
2. കുടുംബത്തെ ഉണര്‍ത്തല്‍: നബി (സ) നമസ്‌ക്കാരത്തിനുവേണ്ടി അവസാനത്തെ പത്തു രാത്രികളില്‍ കുടുംബത്തെ ഉണര്‍ത്താറുണ്ടായിരുന്നു സുഫ്‌യാനുസ്സൗരി(റ) പറയുന്നു 'അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചാല്‍ എനിക്കേററവും ഇഷ്ടം രാത്രിയില്‍ ഉറക്കമൊഴിച്ച് നമസ്‌ക്കാരത്തില്‍ മുഴുകലാണ്. അഗ്ഗേഹം ആ രാത്രികളില്‍ കഠിനപരിശ്രമം നടത്തുകയും തന്റെ ഭാര്യയേയും മകനേയും നമസ്‌ക്കാരത്തിനു വേണ്ടി എഴുന്നേല്‍പ്പിക്കുകയും ചെയ്യും.
നബി(സ) അലി(റ)വിനേയും ഫാത്വിമ(റ)യേയും മുട്ടി വിളിക്കും. എന്നിട്ടവരോട് ചോദിക്കും. 'നിങ്ങള്‍ രണ്ടുപേരും എഴുന്നേല്‍ക്കുന്നില്ലേ, നമസ്‌ക്കരിക്കുന്നില്ലേ (ബുഖാരി, മുസ്‌ലിം)
നബി (സ) തന്റെ രാത്രിനമസ്‌ക്കാരത്തിനു അവസാനം വിത്‌റ് നമസ്‌ക്കരിക്കാ നാവുമ്പോള്‍ ആയിശ(റ)യെ ഉണര്‍ത്താറുണ്ടായിരുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പരം രാത്രിനമസ്‌ക്കാരത്തിനു വിളിച്ചുണര്‍ത്തുന്നതും വിസമ്മതം തോന്നുമ്പോള്‍ മുഖത്ത് വെള്ളം തെറിപ്പിക്കുന്നതുമെല്ലാം നല്ല കുടുംബത്തിന്റെ ലക്ഷണമായി ഹദീസുകളില്‍ കാണാം. ഉമര്‍ (റ) രാത്രി വളരെ നേരം നമസ്‌ക്കരിക്കും. രാത്രി പകുതി പിന്നിട്ടാല്‍ തന്റെ കുടുംബത്തെ നമസ്‌ക്കാരത്തിനുവേണ്ടി ഉണര്‍ത്തും.
അബൂമുഹമ്മത് അല്‍ഫാരിസി(റ)വിന്റെ ഭാര്യ രാത്രി അഗ്ഗേഹത്തോട് പറയും. രാത്രി പോയിക്കൊണ്ടിരി ക്കുന്നു. നമ്മുടെ മുമ്പീല്‍ ദീര്‍ഘമായ വഴിയാണുള്ളത്. നമ്മുടെ വിഭവങ്ങളാവട്ടെ വളരെ ശുഷ്‌ക്കവും, നല്ല മനുഷ്യരുടെ യാത്രാസംഘങ്ങള്‍ നമ്മുടെ മുമ്പില്‍ യാത്രയായി. നാം ഇഗ്ഗോഴും ഇവിടെ ബാക്കിയിരിക്കുന്നു
3. തുണി മുറുക്കിക്കെട്ടല്‍: തുണി മുറുക്കിക്കെട്ടുക , മുറുക്കി ഉടുക്കുക, എന്നൊക്കെ പറയുന്നതിന്റെ വിവക്ഷ പണ്ധിതന്‍മാര്‍ക്കിടയില്‍ വ്യത്യസ്ഥമാണ്. ഒരു വിശദീകരണം ഇബാദത്തിലുള്ള കഠിനമായ അധ്വാനവും ആത്മാര്‍ത്ഥമായ പരിശ്രമവുമാണ് എന്നതാണ് മറെറാന്ന് - ഇതാണ് ഏററവും ശരിയായി തോന്നുന്നത്. - സ്ത്രീ സമ്പര്‍ക്കം വെടിയുക എന്നതാണ്. അഥവാ ലൈംഗികബന്ധങ്ങളില്‍നിന്നും സുഖങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുക . മുന്‍കഴിഞ്ഞ ഇമാമുമാരും സലഫുകളും ഇപ്രകാരമാണിതിന്നു വിശദീകരണം നല്‍കിയിരിക്കുന്നത്.
നബി (സ) യെക്കുറിച്ച് അനസ്(റ) പറയുന്നു. 'അഗ്ഗേഹം തന്റെ വിരിഗ്ഗ് മടക്കി വെക്കും സ്ത്രീകളെ വെടിയും റമദാനിലെ രാത്രികളില്‍ സ്ത്രീകളുമായുള്ള ബന്ധം ആകാമെ ന്നുള്ള അനുവാദം നല്‍കുന്ന ഇസ്‌ലാം തന്നെ ലൈലത്തുല്‍ഖദ്‌റിനെ അന്വേഷിക്കാനും അതിന്റെ മഹത്വത്തെക്കുറിച്ചും സൂചിഗ്ഗിക്കുന്നത് കൊണ്ട് അനുവദനീയമായ ഒരു സൗകര്യം ഉപയോഗഗ്ഗെടുത്തി ലൈലത്തുല്‍ ഖദ്ര്‍ പോലെയുള്ള സന്ദര്‍ഭങ്ങളെ നഷ്ടഗ്ഗെടുത്തരുത് എന്നുതന്നെയാണ്.
4. ഭക്ഷണം അത്താഴത്തിലേക്ക് പിന്തിക്കല്‍: ആയിശ(റ)യും അനസ്(റ)വും നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ നബി (സ)അവസാനത്തെ പത്തില്‍ ഭക്ഷണം അത്താഴത്തിലേക്ക് പിന്തിച്ചിരുന്നതായി കാണാം. നോമ്പ് സമയമായിട്ടും തുറക്കാതെ പിന്തിക്കുക എന്നതല്ല ഉഗ്ഗേശ്യം. മറിച്ച് ഇബാദത്തുകള്‍ ചെയ്യാന്‍ ഉന്‍മേഷം ലഭിക്കുന്നതിന്ന് ഭക്ഷണം പിന്തിക്കുന്നത് സഹായകമാവുമെന്ന് തോന്നുന്നുണ്ടെങ്കില്‍ അതാണുത്തമം. നബി (സ) അപ്രകാരം ചെയ്തിരിക്കുന്നു.
5. ഇശാ മഗ്‌രിബിനിടയില്‍ കുളി: ആയിശ(റ) ഉദ്ധരിക്കുന്നു.. 'നബി (സ) റമദാനില്‍ നമസ്‌ക്കരിക്കും. ഉറങ്ങും, അവസാനത്തെ പത്തായാല്‍ മുണ്ട് മുറുക്കിഉടുക്കും, സ്ത്രീകളെ വെടിയും, രണ്ട് ബാങ്കുകള്‍ക്കിടയില്‍ കുളിക്കും (ഇബ്‌നുഅബീആസിം) രണ്ട് ബാങ്കുകള്‍ക്കിടയില്‍ എന്നതുകൊണ്ട് ഉഗ്ഗേശിക്കുന്നത് മഗ്‌രിബും ഇശായുമാണ്. ഇബ്‌നുജരീര്‍(റ) പറയുന്നു. 'അവര്‍ അവസാന പത്തിലെ രാത്രികളില്‍ കുളിക്കുന്നത് ഇഷ്ടഗ്ഗെട്ടിരുന്നു. ഇമാം നഖ്ഈ(റ) അങ്ങിനെ ചെയ്യാറുണ്ടായിരുന്നു. സലഫുകളില്‍ ചിലര്‍ കുളിക്കുകയും സുഗന്ധം പൂശുകയും ചെയ്യാറുണ്ടായിരുന്നു. ചുരുക്കത്തില്‍ ഹൃദയവിശുദ്ധി എന്നതോടൊഗ്ഗംതന്നെ ബാഹ്യവിശുദ്ധിയും ഈ ദിവസങ്ങളില്‍ നല്ലതാണ്.
6. ഇഅ്തികാഫ്: ആയിശാ(റ)യില്‍നിന്ന് നിവേദനം.' നബി (സ)മരണഗ്ഗെടുന്നത് വരെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു.ഗ്ഗ (ബുഖാരി, മുസ്ലിം)
അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം:' നബി (സ)എല്ലാ റമദാനിലും പത്ത് ദിവസം ഇഅ്തികാഫ് ഇരിക്കും. മരണഗ്ഗെട്ടവര്‍ഷം ഇരുപത് ദിവസമാണ് അഗ്ഗേഹം ഇഅ്തികാഫ് നിര്‍വ്വഹിച്ചത്.ഗ്ഗ (ബുഖാരി) ഇഅ്തികാഫ് കൊണ്ട് ഉഗ്ഗേശിക്കുന്നത് തന്റെ ഭൗതികജീവിതത്തിന്റെ തിരക്കുകളില്‍നിന്നും സ്വല്‍പം ഒഴിഞ്ഞ് മനസിനെ കാലിയാക്കി അല്ലാഹുവിനെ സ്മരിച്ചും പരിശുദ്ധഗ്ഗെടുത്തിയും പ്രാര്‍ത്ഥിച്ചും അവനു മായി മുനാജാത് നടത്തി അവന്റെ ഭവനത്തില്‍ കഴിയുക എന്നതാണ്. തന്റെ ജീവിതത്തില്‍ അഭിമുഖീ കരിക്കാനുള്ള ഖബ്ര്‍ ജീവിതത്തിലെ ഏകാന്തവാസത്തെ ധ്വനിഗ്ഗിക്കുന്നത് തിരുമേനിയുടെ ചര്യയാണ്.