കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഹവല്ലി ബ്രാഞ്ച് ഇഫ്താര്‍മീറ്റ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഹവല്ലി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ മീറ്റും പ്രമേയ പ്രഭാഷണവും സംഘടിപ്പിച്ചു. ഹവല്ലി ഇസ്‍ലാമിക് സെന്‍ററില്‍ നടന്ന പരിപാടി സയ്യിദ് ശുഐബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്‍റ് സുബൈര്‍ മൗലവി അധ്യക്ഷത വഹിച്ചു. വ്രതം സഹനസമരത്തിന്‍റെ ആത്മീയ വഴി എന്ന പ്രമേയത്തില്‍ ഹംസ ദാരിമി വടകര പ്രഭാഷണം നടത്തി. ഉസ്‍മാന്‍ ദാരിമി, മുഹമ്മദലി പുതുപ്പറന്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുന്നാസര്‍ അസ്‍ലമി സ്വാഗതവും ഉസ്‍മാന്‍ മട്ടന്നൂര്‍ നന്ദിയും പറഞ്ഞു.