ദുബയ്: പ്രസിദ്ധ ഫിലിപ്പീന്‍ ഇസ്്‌ലാമിക പണ്ഡിതനായ ഉമര്‍ പെനല്‍ബാറിന്റെ പ്രഭാഷണം ശ്രവിച്ച് 122 സ്ത്രീകളടക്കം 125 ഫിലിപ്പൈന്‍ സ്വദേശികള്‍ ദുബയില്‍ ഇസ്്‌ലാം മതം സ്വീകരിച്ചു. ദുബയ് ടൂറിസം വകുപ്പിന്റെ കീഴില്‍ അല്‍ തവാറിലായിരുന്നു പ്രഭാഷണം സംഘടിപ്പിച്ചിരുന്നത്. ഫിലിപ്പീനില്‍ ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ട് 99 പേര്‍ ഇസ്്്‌ലാം മതം സ്വീകരിച്ചിരുന്നു. ഫിലിപ്പീന്‍ സ്വദേശികളെ പ്രഭാഷണത്തിലേക്ക് ആകര്‍ഷിച്ചതിന് പ്രധാന പങ്ക് വഹിച്ചത് സ്വദേശികളായ വനിതകളാണ്.