റഹ്മത്തുല്ല ഖാസിമി മൂത്തേടത്തിന്റെ റംസാന്‍ പ്രഭാഷണം 26 മുതല്‍ 29 വരെ തിരൂര്‍ ടൗണ്‍ഹാളില്‍
തിരൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുല്ല ഖാസിമി മൂത്തേടത്തിന്റെ റംസാന്‍ പ്രഭാഷണം 26 മുതല്‍ 29 വരെ തിരൂര്‍ ടൗണ്‍ഹാളിലെ ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കും. 26ന് രാത്രി 9.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇതുമായി ചേര്‍ന്ന യോഗത്തില്‍ ഇ. അബ്ബാസലി അധ്യക്ഷത വഹിച്ചു. കെ.കെ.എസ്. തങ്ങള്‍, കണ്ടാത്ത് മുഹമ്മദലി, വെട്ടം ആലിക്കോയ, പി. അശ്‌റഫ്, എ. കോയക്കുട്ടിഹാജി, സൈനുദ്ദീന്‍, ഷാഫി ആലത്തിയൂര്‍, പി.ടി.കെ. കുട്ടി, ടി.കെ. സിദ്ദീഖ് ഹാജി, കെ. അബൂബക്കര്‍, ടി.ഇ. ഫിറോസ്, കെ. കുഞ്ഞിമൂസ, ഹുസൈന്‍ തലക്കടത്തൂര്‍, എം. അബ്ദുല്ലക്കുട്ടി ഹാജി, സി.കെ. മുഹമ്മദ്കുട്ടി ഹാജി എന്നിവര്‍ പ്രസംഗിച്ചു.