മലപ്പുറം: ജില്ലയിലെ വ്യാജ ഡോക്ടര്മാരെപ്പറ്റിയുള്ള പരാതികള്‍ നല്കാന് ഐഎംഎ നല്കിയ ഫോണ്‍ നമ്പറുകളിലേക്ക് ഞായറാഴ്ചയും ഇന്നലെയുമായി ഇരുപതോളം വിളികളാണ് എത്തിയത്.
വ്യാജ ചികില്‍സ നടത്തിയിരുന്ന ഒട്ടേറെപ്പേര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി അടുത്തയിടെ പിടിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഐഎംഎ ടാസ്ക് ഫോഴ്സ് രംഗത്തിറങ്ങിയത്. ലഭിക്കുന്ന പരാതികളെപ്പറ്റി ജില്ലയിലുള്ള തങ്ങളുടെ 10 ബ്രാഞ്ചുകള്‍ വഴി അന്വേഷിക്കാനാണ് ഐഎംഎ തീരുമാനം.
ജില്ലയില്‍ ലൈംഗിക ചികില്‍സ നടത്തുന്ന ചില ഡോക്ടര്‍മാര്‍ക്കെതിരെയും പരാതികള്‍ ലഭിച്ചു.
പരാതി ലഭിച്ചവരെപ്പറ്റിയുള്ള വിവരങ്ങള്‍ ആദ്യം ഐഎംഎ ബ്രാഞ്ചുകള്‍ വഴി അന്വേഷിക്കും. വ്യാജന്മാരാണെന്നു തെളിഞ്ഞാല്‍ പിന്നീട് പൊലീസിന്റെ സഹായം തേടാനാണ് ഐഎംഎയുടെ പദ്ധതി. സംശയമുള്ള ഡോക്ടര്മാരെപ്പറ്റി ഇനിയും വിളിച്ചു പറയാം: 9895532755, 9745510188.