ജിഹാദിന്റെ പേരില്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നു - ഹമീദലി ശിഹാബ്തങ്ങള്‍

പരപ്പനങ്ങാടി: ജിഹാദിന്റെ പേരില്‍ ചിലര്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പാണക്കാട് ഹമീദലി ശിഹാബ്തങ്ങള്‍ പറഞ്ഞു. അനിവാര്യഘട്ടങ്ങളില്‍ നടന്ന ഇസ്‌ലാമിന്റെ യുദ്ധങ്ങളെ ദുര്‍വ്യാഖ്യാനംചെയ്ത് യുവാക്കളെ തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും നയിക്കുകയാണവര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.പുത്തന്‍പീടിക മുനവര്‍ ഇസ്‌ലാം മദ്രസ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന മതപ്രഭാഷണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വി.പി. സൈദ്മുഹമ്മദ് നിസാമി മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹീം ചുഴലി, കുഞ്ഞിമരക്കാര്‍, കുഞ്ഞിക്കോയാമുട്ടി, നൗഷാദ്, ഷമിം ദാരിമി, സൈതലവി ഫൈസി എന്നിവര്‍ പ്രസംഗിച്ചു.