റമസാനിന്റെ പവിത്രത കാത്തുസൂക്ഷിക്കുക: ശൈഖുനാ ത്വാഖാ അഹമ്മദ്‌ മൗലവി

തളങ്കര (കാസറഗോഡ്): റമസാനിന്റെ പവിത്രത കാത്തുസൂക്ഷിക്കല്‍ ഓരോ മുസല്‍മാന്റെയും ബാധ്യതയാണെന്നും അതിന്‌ ഭംഗംവരുന്നരീതിയിലുള്ള പ്രവണതയില്‍നിന്ന്‌ മാറി നില്‍ക്കാന്‍ സമൂഹം തയ്യാറാവണമെന്നും മംഗലാപുരം-ചെമ്പിരിക്ക സംയുക്ത ഖാസി ശൈഖുനാ ത്വാഖാ അഹമ്മദ്‌ മൗലവി അല്‍ അസ്ഹരി ആവശ്യപ്പെട്ടു.തളങ്കര ഇബ്രാഹിം ഖലീല്‍ സ്‌മാരക എസ് കെ എസ് എസ് എഫ് ഇസ്‌ലാമിക്‌ സെന്ററിന്റെ കീഴില്‍ ഖാസിലേനില്‍ ആരംഭിച്ച റമസാന്‍ പ്രഭാഷണം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ബഷീര്‍ദാരിമി അധ്യക്ഷത വഹിച്ചു. കുഞ്ഞിമുഹമ്മദ്‌ മൗലവി നായമ്മാര്‍മൂല പ്രഭാഷണം നടത്തി. ഹാഫിള്‌ അബ്‌ദുല്‍ ബാസിത്ത്‌, സഹീദ്‌ മൗലവി, ഇഖ്‌ബാല്‍, അഷ്‌റഫ്‌ മര്‍ദ്ദള, സിറാജുദ്ദീന്‍ ഖാസിലേന്‍ പ്രസംഗിച്ചു.