
കുവൈത്ത്സിറ്റി : കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ സാല്‍മിയ ബ്രാഞ്ച് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാല്‍മിയ തങ്ങള്‍സ് ഹൌസില്‍ സയ്യിദ് ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര സെക്രട്ടറി പി.കെ.എം. കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി അജ്മല്‍ വേങ്ങര (പ്രസിഡന്റ്), മുഹമ്മദ് നടുവണ്ണൂര്‍, അബ്ദുല്‍ മുത്വലിബ് (വൈ. പ്രസിഡന്റുമാര്‍), ഷാഹീദ് പട്ടിലാത്ത് (ജന. സെക്രട്ടറി), നൌഷാദ് പഴശി, ബശീര്‍ (ജോ. സെക്ര), അബ്ദുസ്സലാം വാവാട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ സെയ്തലവി ഹാജി ചെ്നപ്ര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കേന്ദ്ര കൗണ്‍സിലര്‍മാരായി അഡ്വ. സയ്യിദ് മുഹമ്മദ് നിസാര്‍ തങ്ങള്‍, സയ്യിദ് ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങള്‍, മുസ്തഫ പുല്പറ്റ, എഞ്ചി. സയ്യിദ് ഫസല്‍ തങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു. ബ്രാഞ്ച് കൌണ്‍സിലര്‍മാരായി മുഹമ്മദ് കുന്നമംഗലം, സുബൈര്‍ കൊടുവള്ളി, ശറഫുദ്ദീന്‍ കൊണ്ടോട്ടി, ഖാദര്‍ ഹാജി നടുവണ്ണൂര്‍, സുല്‍ഫി കൊടുവള്ളി, അസ്ലം കുറ്റിക്കാട്ടൂര്‍, അബു കൊടുവള്ളി, അബ്ദുല്‍ റശീദ് കൊടുവള്ളി, ജാബിര്‍ കൊടുവള്ളി എന്നിവരെ തെരഞ്ഞെടുത്തു. വിവിധ കമ്മിറ്റികളും ബ്രാഞ്ച് പ്രതിനിധികളും പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ശംസുദ്ദീന്‍ മുസ്ലിയാര് സ്വാഗതവും ശാഹീദ് പട്ടിലാത്ത് നന്ദിയും പറഞ്ഞു.