കുവൈത്ത് സിറ്റി : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ഖൈത്താന്‍ ബ്രാഞ്ച് കമ്മിറ്റിയും കെ.എം.സി.സി. ഖൈത്താന്‍ ഏരിയ കമ്മിറ്റിയും സംയുക്തമായി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഖൈത്താന്‍ സൂക്ക് അല്‍ അജ്‍മിയില്‍ നടന്ന പരിപാടിയില്‍ ശംസുദ്ദീന്‍ മുസ്‍ലിയാര്‍ റമദാന്‍ പ്രഭാഷണം നടത്തി. കേന്ദ്ര സെക്രട്ടറി പി.കെ.കെ. കുട്ടി ഫൈസി, അബ്ദു കുന്നുംപുറം എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ബ്രാഞ്ച് പ്രസിഡന്‍റ് ഹംസ ബാഖവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി അസീസ് പാടൂര്‍ സ്വാഗതം പറഞ്ഞു. കേന്ദ്ര നേതാക്കളും ബ്രാഞ്ച് നേതാക്കളും സംബന്ധിച്ചു.