കുവൈത്ത് സിറ്റി :
കുവൈത്ത് ഇസ്‍ലാമിക്സെന്‍റര്‍ റമദാന്‍ കാന്പയിനിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ ഇഫ്താര്‍ മീറ്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 27ന് (വെള്ളി) അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉച്ചക്ക് രണ്ട് മണി മുതല്‍ കുടുംബ സംഗമം ആരംഭിക്കും. മാതൃകാ വനിത എന്ന വിഷയത്തില്‍ ഹംസ ദാരിമി ക്ലാസ്സ് എടുക്കും. വൈകുന്നേരം 4 മണി മുതല്‍ ദിക്റ് വാര്‍ഷികം ആരംഭിക്കും. പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും. 5 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി ആധ്യക്ഷം വഹിക്കും. അഡ്വ. ജാബിര്‍ അല്‍ അന്‍സി ഉദ്ഘാടനം ചെയ്യും. സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ റമദാന്‍ സന്ദേശം കൈമാറും. വ്രതം സഹനസമരത്തിന്‍റെ ആത്മീയ വഴി എന്ന പ്രമേയത്തില്‍ സിദ്ദീഖ് ഫൈസി കണ്ണാടിപ്പറന്പ് പ്രഭാഷണം നടത്തും. കേരളത്തിലെ മാതൃകാ ദഅ്‍വ പ്രവര്‍ത്തനത്തിന് ഇസ്‍ലാമിക് സെന്‍റര്‍ ഏര്‍പ്പെടുത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക പുരസ്കാരം പ്രൊസര്‍ കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ക്ക് അഡ്വ. ജാബിര്‍ അല്‍ അന്‍സി സമ്മാനിക്കും. കുവൈത്തിലെ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. പരിപാടിക്ക് കുവൈത്തിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.