ഖാസിമിയുടെ റംസാന്‍ പ്രഭാഷണം നാളെ തുടങ്ങും

തിരൂര്‍:കാലം, സമൂഹം, ഇസ്‌ലാം എന്ന വിഷയത്തെ ആസ്​പദമാക്കി തിരൂര്‍ ഏരിയാ ഖുര്‍ആന്‍ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡിസെന്റര്‍ സംഘടിപ്പിക്കുന്ന റഹ്മത്തുള്ള ഖാസിമി മൂത്തേടത്തിന്റെ റംസാന്‍ പ്രഭാഷണം വ്യാഴാഴ്ച തുടങ്ങും. പ്രഭാഷണം ഞായറാഴ്ചവരെ നീണ്ടുനില്‍ക്കും. തിരൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചതുര്‍ദിന പരിപാടി ബുധനാഴ്ച രാത്രി 9.30ന് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുള്‍ ഹക്കീം ഫൈസി അധ്യക്ഷത വഹിക്കും