നഷ്ടമായത്‌ നിസ്വാര്‍ഥനായ പൊതു പ്രവര്‍ത്തകനെ

മണ്ണാര്‍ക്കാട്‌:നിസ്വാര്‍ഥമായ പൊതു പ്രവര്‍ത്തനത്തിലൂടെ ജനഹൃദയങ്ങളിലേക്ക്‌ ഇറങ്ങി ചെന്ന നേതാവായിരുന്നു ഉബൈദ്‌ ചങ്ങലീരി. തന്‍റെ കര്‍മ്മ മണ്ഡലത്തില്‍ തന്നെ കൊണ്ട്‌ ആവുന്നത്‌ ചെയ്‌തു കൊടുക്കാന്‍ ഉത്സാഹിച്ചിരുന്ന പൊതു പ്രവര്‍ത്തകനായിരുന്നു. നാടിണ്റ്റെയും സമൂഹത്തിണ്റ്റെയും വികസനത്തിന്‌ പദവിയും യൌവനവും ചെലവഴിച്ചു. പഞ്ചായത്തില്‍ നെല്‍ കൃഷി വ്യാപിപ്പിക്കുന്നതിണ്റ്റെ ഭാഗമായി കാര്‍ഷിക യന്ത്രവല്‍ക്കരണം, തീരെ പാവപ്പെട്ടവര്‍ക്കുള്ള തുടര്‍ ചികിത്സ പദ്ധതിയായ അഭയപദ്ധതി, ശുചിത്വ പദ്ധതി, സ്‌ത്രീ ശാക്‌തീകരണത്തിണ്റ്റെ ഭാഗമായി കുടുംബശ്രീകളെ ഉപയോഗപ്പെടുത്തി വിവിധ പ്രവര്‍ത്തനങ്ങള്‍, തരിശുഭൂമി കൃഷി തുടങ്ങിയവ ഉബൈദ്‌ മുന്നിട്ടിറങ്ങി നടപ്പാക്കിയ പദ്ധതികളാണ്‌. മരണ വാര്‍ത്തയറിഞ്ഞ്‌ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ആയിരകണക്കിനാളുകളാണ്‌ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്‌. പാണക്കാട്‌ മുഈനുദ്ദീന്‍ ശിഹാബ്‌ തങ്ങള്‍, ഇമ്പിച്ചികോയ തങ്ങള്‍, സമസ്‌ത കേരള ജംഇയത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്‍റ് സി.കെ.എം.സ്വാദിഖ്‌ മുസല്യാര്‍, സമസ്‌ത മുശാവറ അംഗം എ.പി.മുഹമ്മദ്‌ മുസല്യാര്‍ എന്നിവര്‍ വിവിധ ഘട്ടങ്ങിലായി നടന്ന ജനാസ നിസ്ക്കാരത്തിന്‌ നേതൃത്വം നല്‍കി.