ദമ്മാം: ദമ്മാം ഇസ്്ലാമിക് സെന്ററിന്റെ (ഡി.ഐ.സി.) ആഭിമുഖ്യത്തില്‍ വര്‍ഷത്തോറും നടന്നുവരുന്ന ഹജ്ജ് ടൂര്‍ പാക്കേജിന്റെ ഈ കൊല്ലത്തെ രജിസ്ട്രേഷന് ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കെ കെ അബ്ദുറഹ്മാനില്‍ നിന്ന് ആദ്യ അപേക്ഷ സ്വീകരിച്ചുകൊണ്ട് മുനവ്വറലി തങ്ങള്‍ ഡി.ഐ.സി. ഹജ്ജ് അംഗീകരണ പത്രത്തില്‍ ഒപ്പുവച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കളായ കുഞ്ഞാണി മുസ്ലിയാര്, പുത്തനഴി ഫൈസി, കെ.എം.സി.സി. സീനിയര്‍ നേതാക്കളായ സി. ഹാഷിം, നെച്ചിക്കാട്ടില്‍ മുഹമ്മദ്കുട്ടി ചടങ്ങില്‍ സംബന്ധിച്ചു. ഉമ്മര്‍ ഫൈസി വട്ടത്തൂര്‍ സ്വാഗതവും മാഹിന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു