ട്രെന്‍റ് അറിയിപ്പ്

അസ്സലാമു അലൈക്കും

വിദ്യാഭ്യാസ പ്രവര്‍ത്തനം മൂല്യാധിഷ്ടിതമാക്കലാണ് ഇന്ന് നാം ചെയ്യേണ്ടതെന്നറിയാമല്ലോ. ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന എസ്.കെ.എസ്.എസ്.എഫ്. വിദ്യാഭ്യാസ വിഭാഗം ട്രെന്‍റ് വിദ്യാഭ്യാസ രംഗത്ത് നൂതനമായ വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. വിദ്യാര്‍ത്ഥി രക്ഷകര്‍തൃ ബോധവല്‍ക്കരണം, ഉപരിപഠന മാര്‍ഗ്ഗദര്‍ശനം, നേതൃത്വ പരിശീലനം, വ്യക്തിത്വ വികസന ശില്‍പ്പശാല, പ്രീ മെരിറ്റല്‍ & പോസ്റ്റ് മെരിറ്റല്‍ കൗണ്‍സിലിംഗ്, മത്സര പരീക്ഷാ പരിശീലനം, സിവില്‍ സര്‍വ്വീസ് - നെഴ്സിംഗ് സ്കോളര്‍ഷിപ്പ്, ഇസ്‍ലാമിക വ്യക്തിത്വ പഠന പദ്ധതി സ്റ്റെപ്പ് തുടങ്ങിയവ ഇതില്‍ പെടുന്നു.

ട്രെന്‍റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും വിവിധ മേഖലകളിലേക്ക് വിപുലപ്പെടുത്തുന്നതിനും ആവശ്യമായ റിസോഴ്സ് അംഗങ്ങളുടെ വിപുലീകരണം നടക്കുകയാണ്. താങ്കളുടെ സ്ഥാപനത്തിനെ നിര്‍ദ്ധിഷ്ട യോഗ്യതയുള്ള പ്രതിനിധികളെ ട്രെന്‍റുമായി സഹകരിക്കാനും റിസോഴ്സ്ഗ്രൂപ്പ് അംഗമായി പ്രവര്‍ത്തിക്കാനും അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.

അര്‍ഹത :-

സമസ്ത മദ്റസ ഏഴാം ക്ലാസ് വിജയം (സമാന്തര ഉപരിപഠന യോഗ്യത പരിഗണിക്കും)

+2 വിജയം (ചുരുങ്ങിയത്)

ഇംഗ്ലീഷ് ഭാഷയില്‍ ആശയവിനിമയ പാടവം

മേല്‍ യോഗ്യതയും താല്‍പര്യമുള്ളവരെ തെരഞ്ഞെടുക്കുന്നതിനുള്ള ശില്‍പശാല 21-08-2010 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 2 വരെ കോഴിക്കോട് ഇസ്‍ലാമിക് സെന്‍ററില്‍ നടക്കുന്നു. ശില്‍പശാലയില്‍ പങ്കെടുക്കാന്‍ യോഗ്യരായ പ്രതിഭകളെ കത്ത് സഹിതം പങ്കെടുപ്പിക്കണമെന്നും പങ്കെടുക്കുന്നവരുടെ ഫോണ്‍ നന്പര്‍ സഹിതമുള്ള ഹോം അഡ്രസ്സ് റമളാന്‍ 1ന് മുന്പായി ഓഫീസില്‍ എത്തിക്കാനും താല്‍പര്യപ്പെടുന്നു.

പ്രാര്‍ത്ഥനയോടെ,

ഡോ. വി സുലൈമാന്‍ (ചെയര്‍മാന്‍), അലി കെ വയനാട് (കണ്‍വീനര്‍)

പങ്കെടുക്കുന്നവര്‍ താഴെ പറയുന്ന വിഷയങ്ങളിലൊന്നില്‍ പ്രസന്‍റേഷന്‍ തയ്യാറാക്കേണ്ടതാണ്.

വിദ്യാര്‍ത്ഥി രക്ഷകര്‍തൃ ബോധവല്‍ക്കരണം, ഉപരിപഠന മാര്‍ഗദര്‍ശനം, നേതൃത്വ പരിശീലനം, ടൈം മാനേജ്മെന്‍റ്

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 9495152989, 9895755257