കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തുകുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന്‍റെ ഭാഗമായി സ്വരൂപിക്കുന്ന പ്രവര്‍ത്തന ഫണ്ടിന്‍റെ ഉദ്ഘാടനം സുപ്രീം കൗണ്‍സില്‍ അംഗം രായിന്‍ കുട്ടി ഹാജി കേന്ദ്ര ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറന്പിന് തുക നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ട്രഷറര്‍ ഇ.എസ്. അബ്ദുറഹ്‍മാന്‍ ഹാജി, അബ്ദുന്നാസര്‍ അസ്‍ലമി, മൂസുരായിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗഫൂര്‍ ഫൈസി പൊന്മള സ്വാഗതവും ഇഖ്ബാല്‍ മാവിലാടം നന്ദിയും പറഞ്ഞു.