പെരിന്തല്‍മണ്ണ: എസ്.വൈ.എസ്. പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 22ന് ഉച്ചക്ക് ഒന്നിന് സുന്നി മഹല്‍ പരിസരത്ത് ജില്ലാതല ഖുര്‍ആന്‍ ക്വിസ് മത്സരം നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 9995463358, 9946396695 എന്നീ നമ്പറുകളില്‍ 20നകം ബന്ധപ്പെടണം. ജാതി-മതഭേദമന്യേ സ്ത്രീ-പുരുഷന്മാര്ക്ക് മത്സരത്തില്‍ പങ്കെടുക്കാമെന്ന് എസ്.വൈ.എസ്. മണ്ഡലം സെക്രട്ടറി സിദ്ദിഖ് ഫൈസി അമ്മിനിക്കാട് അറിയിച്ചു.