തിരൂരങ്ങാടി : ലോകത്ത് ഏറ്റവും മൂല്യമുള്ള മൂലധനം വിദ്യാസമ്പന്നനായ മനുഷ്യനാണെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കുണ്ടൂര്‍ മര്‍കസ് തസ്ഖീഫു ത്വലബയുടെ 20-ാം വാര്‍ഷിക സമ്മേളനത്തില്‍ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് മൂലധനമായിട്ട് പണമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ അല്ല വിജ്ഞാനവാഹികളായ പണ്ഡിതന്മാരെയാണ് ആവശ്യം. ഇക്കാലത്ത് മറ്റ് കാലങ്ങളെ അപേക്ഷിച്ച് മതപണ്ഡിതന്മാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വ മുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുറഹ്മാന്‍ ഖാസിമി പാങ്ങ് അധ്യക്ഷതവഹിച്ചു. വിവിധ വിഷയങ്ങളില്‍ ശാഫി അബ്ദുള്ള സുഹൂരി, സി.ഹംസ, മൊയ്തു കിഴിശ്ശേരി എന്നിവര്‍ ക്ലാസെടുത്തു. മുത്വീഹുല്‍ ഹഖ് ഫൈസി സ്വാഗതവും സ്വാദിഖ് പതിനാറുങ്ങല് നന്ദിയും പറഞ്ഞു.
പൂര്‍വവിദ്യാര്‍ഥി കണ്‍വെന്‍ഷന്‍ ഹംസ ബാഖവി കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അബ്ദുള്‍ഗഫൂര്‍ അല്‍ ഖാസിമി അധ്യക്ഷതവഹിച്ചു. ബഹാഉദ്ദീന്‍ നദ്‌വി ക്ലാസെടുത്തു.