ഹജ്ജ് പഠനക്ലാസ് നാളെ

ചാവക്കാട്: ഖുര്‍ആന്‍ സ്റ്റഡിസെന്ററിന്റെ ആഭിമുഖ്യത്തില്‍ ഹജ്ജ്പഠനക്ലാസ് ശനിയാഴ്ച രാവിലെ 10ന് മണത്തല ദാറുത്തഅലീം മദ്രസ കാമ്പസില്‍ നടക്കും. ക്ലാസ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂര്‍ ക്ലാസെടുക്കും.