കോട്ടയ്ക്കല്‍: എസ്.കെ.എസ്.എസ്.എഫ് കോട്ടയ്ക്കല്‍ മേഖല കമ്മിറ്റിയുടെ ശിഹാബ്തങ്ങള്‍ അനുസ്മരണവും തസ്‌കിയത് ക്യാമ്പും ഇഫ്താര്‍മീറ്റും സപ്തംബര്‍ അഞ്ചിന് നടക്കും. 'വ്രതം വിശുദ്ധിക്ക്' ഖുര്‍ആന്‍ മോചനത്തിന്' എന്ന പ്രമേയത്തില്‍ എടരിക്കോട് കുറുക ത്വരീഖുല്‍ ഹിദാസ മദ്രസയിലാണ് പരിപാടി. സംസ്ഥാനപ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും.
സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ പാണക്കാട് സയിദ് ഹാഷിര്‍അലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിച്ചു. റവാസ് ആട്ടീരി, ഷാഹുല്‍ ഹമീദ് ഫൈസി, സി.എം. ഷാഫി, അബ്ദുല്‍ ലത്തീഫ് യമാനി, അലി പുതുപ്പറമ്പ്, സലിം കാക്കാത്തടം, റഫൂഫ് ആട്ടീരി, അനീസ് കോഴിച്ചെന എന്നിവര്‍ പ്രസംഗിച്ചു.