മഞ്ചേശ്വരം: കുഞ്ചത്തൂര്‍ പുതുതായി നിര്‍മ്മിച്ച സിദ്ദിഖ് ജുമാ മസ്ജിദിന്റെ ഉദ്ഘാടനം മംഗലാപുരം ഖാസി ശൈഖുന ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡോ. ഖാദര്‍ അധ്യക്ഷത വഹിച്ചു. ഹാജി സയ്യിദ് അത്താവുള്ള തങ്ങള്‍ എന്‍.എ, ബി.എം.അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, കെ.ഹാസില്‍ ഹമീബിന്‍, കെ.കെ.മുഹമ്മദ് ഫൈസി, മാഹിന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അഷ്‌റഫ് കുഞ്ചത്തൂര്‍ സ്വാഗതവും, ഷെരീഫ് കെ.യു നന്ദിയും പറഞ്ഞു.