തീവ്രവാദം നയിക്കുന്നത് നാശത്തിന്റെ കുഴിയിലേക്ക്- ഹൈദരലി ശിഹാബ് തങ്ങള്‍

ഫറോക്ക്: തീവ്രവാദം സമൂഹത്തെ നയിക്കുന്നത് നാശത്തിന്റെ കുഴിയിലേക്കാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. സമകാലിക സംഭവങ്ങള്‍ ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഫറോക്ക് പേട്ടയില്‍ റഹ്മത്തുല്ല ഖാസിമിയുടെ പഞ്ചദിന റംസാന്‍ പ്രഭാഷണപരമ്പരയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. 'മനുഷ്യരും ഉത്തരവാദിത്വബോധവും' പ്രഭാഷണത്തിന്റെ വി.സി.ഡി. ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. പി.സി. അഹമ്മദ്കുട്ടി സ്വാഗതവും പി.വി. ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു.