ബദര്‍ അനുസ്മരണം നടത്തി

ദുബൈ : കാസര്‍ഗോഡ് ജില്ല എസ്.കെ.എസ്.എസ്.എഫ്. സുന്നി സെന്‍ററില്‍ നടത്തിയ ബദര്‍ അനുസ്മരണ പരിപാടി അബ്ദുല്‍ ഹഖീം ഫൈസി ഉദ്ഘാടനം ചെയ്തു. ശാഫി ഹാജി ഉദുമ അധ്യക്ഷ്യം വഹിച്ചു. അബ്ദുല്‍ കബീര്‍ അസ്അദി ബദര്‍ സന്ദേശം നല്‍കി. അബ്ദുല്‍ കരീം എടപ്പാള്‍, മുസ്തഫ മൗലവി ചെറിയൂര്‍, ശക്കീര്‍ കോളയാട്, എം.ബി.. ഖാദര്‍ എന്നിവര്‍ സംസാരിച്ചു. അശ്ഫാഖ് മഞ്ചേശ്വരം സ്വാഗതവും കെ.വി.വി. കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു. സമൂഹ നോന്പുതുറക്ക് ഫാസില്‍ തൃക്കരിപ്പൂര്‍, സഈദ് ബംബ്രാണ എന്നിവര്‍ നേതൃത്വം നല്‍കി.