ഓര്‍ക്കാട്ടേരി(കോഴിക്കോട്): തീവ്രവാദം അനിസ്‌ലാമികമായതിനാല്‍ ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് റഹ്മത്തുള്ള ഖാസിമി മൂത്തേടം പറഞ്ഞു. ഓര്‍ക്കാട്ടേരി എം.എം. യത്തീംഖാന കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.പി. അന്ത്രുഹാജി അധ്യക്ഷതവഹിച്ചു. എ.വി. അബൂബക്കര്‍ മൗലവി സംസാരിച്ചു.
അനുസ്മരണ സമ്മേളനം പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പി.കെ. ഹൈദ്രോസ് തുറാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. ബാവ ജീറാനി, എ.കെ. ബീരാന്‍ഹാജി, എം.കെ. യൂസുഫ് ഹാജി, എന്‍.കെ. ഇബ്രാഹിംഹാജി, പി.പി. ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.