ജീവിതം ദൈവത്തിന് സമര്‍പ്പിക്കാന്‍ വിശ്വാസികള്‍ തയാറാകണം: ഖാസിമി

കോഴിക്കോട്: സകലതും ദൈവത്തിന് സമര്‍പ്പിക്കാന്‍ വിശ്വാസികള്‍ മുന്നോട്ടുവരണമെന്ന് റഹ്മത്തുല്ല ഖാസിമി മൂത്തേടം പറഞ്ഞു. ഖുര്‍ആന്‍ സ്റ്റഡിസെന്ററിന്റെ റമദാന്‍ പ്രഭാഷണത്തിന്റെ ആറാം ദിവസത്തില്‍ 'മുഈനുദ്ദീന്‍ ചിശ്തി നവോത്ഥാനത്തിന്റെ പൊരുത്തം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഈനുദ്ദീന്‍ ചിശ്തി ഇസ്‌ലാമിക പ്രബോധന ലോകത്തെ ശക്തമായ ജീവിതത്തിന്റെ ഉദാത്ത മാതൃകയായിരുന്നുവെന്നും ഭൗതികതയുടെ അതിപ്രസരം കാര്‍ന്നുതിന്നുന്ന വര്‍ത്തമാന മുസ്‌ലിമിനെ സൂഫിചിന്തകള്‍ സ്വാധീനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗായകന്‍ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്റെ സന്ദേശം പ്രചരിപ്പിക്കുന്നത് രാജ്യത്ത് സമാധാനം ശാശ്വതമാകാന്‍ വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി.ഇ. മോയിമോന്‍ ഹാജി അധ്യക്ഷത വഹിച്ചു. സി.വി.എം. വാണിമേല്‍ സംസാരിച്ചു.ശുക്കൂര്‍ മാസ്റ്റര്‍ സ്വാഗതവും എം.പി.കെ. അബ്ദുല്‍ബര്‍ നന്ദിയും പറഞ്ഞു. 'സിയാറത്ത്: മനസ്സും മഹോഭാവവും' വി.സി.ഡി പ്രകാശനം അല്‍ഐന്‍ സുന്നിസെന്റര്‍ സെക്രട്ടറി പൂക്കോയതങ്ങള്‍ കുറ്റിക്കാട്ടൂരിലെ എ.പി. സലീം ഹാജിക്ക് നല്‍കി നിര്‍വഹിച്ചു. ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വി.ഇ. മോയിമോന്‍ ഹാജി വിതരണം ചെയ്തു. സപ്തംബര്‍ നാലിന് ലോട്ടറി ചൂതാട്ടത്തിന്റെ സമകാലിക ഭാഷ എന്ന വിഷയം ചര്‍ച്ച ചെയ്യും