![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFaPzGJA3UgffTs_NZy0a6uMfOzYCLi4_v_MdWokXpoQ-tkMNv_bpRjilsLUukfZ06jv4L_LAK34_cfC5TzHL4FsIpzHRN1tOpkLX5qAPXWhkF5vc8Q2qGF_Kj6mP_OqrDtkBonqUohA0W/s320/ppnshery.jpg)
പാപ്പിനിശ്ശേരി വെസ്റ്റ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൗതിക വിദ്യാഭ്യാസ സമുച്ചയമായ ജാമിഅഃ അസ്അദിയ്യഃ ഇസ്‍ലാമിയഃ അറബിക് & ആര്‍ട്ട്സ് കോളേജ് 2009-2010 വര്‍ഷത്തെ അല്‍ അസ്അദി ഫൈനല്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം www.as-adiyyah.8m.com എന്ന വെബ്സൈറ്റിലും ലഭിക്കും.
ശ്രീകണ്ഠപുരം സ്വദേശി ശിഹാബ് സി.കെ.പി.ക്കാണ് ഒന്നാം റാങ്ക്. തളിപ്പറന്പ് നടുവില്‍ സ്വദേശി ജംഷീര്‍ എ.കെ. രണ്ടാം റാങ്കും അഞ്ചരക്കണ്ടി കല്ലായി സ്വദേശി നൂറുദ്ദീന്‍ എസ്.പി. മൂന്നാം റാങ്കും നേടി. ശ്രീകണ്‍ഠപുരം കെ.പി. അബൂബക്കറിന്‍റെയും മറിയത്തിന്‍റെയും മകനാണ് ശിഹാബ്. അബ്ദു അന്തിക്കാടന്‍റെയും ആമിനയുടെയും മകനാണ് ജംഷീര്‍. കല്ലായി എന്‍.പി. മുഹമ്മദ് കുട്ടിയുടെയും എസ്.പി. ഉമ്മുല്ലയുടെയും മകനാണ് നൂറുദ്ദീന്‍.
ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ഉസൂല്‍ ഫിഖ്ഹ്, അറബി സാഹിത്യം, മന്‍ത്വിഖ്, ഗോളശാസ്ത്രം, തച്ചുശാസ്ത്രം തുടങ്ങിയ മത വിഷയങ്ങളില്‍ അവഗാഹം നേടുന്നതോടൊപ്പം സര്‍വ്വകലാശാല ബിരുദാനന്തര ബിരുദവും ഐ.ടി. രംഗത്ത് മികച്ച പരിശീലനവും നേടിയാണ് അസ്അദി ബിരുദദാരികള്‍ പുറത്തിറങ്ങുന്നത്.