കുവൈത്ത് സുന്നി കൗണ്‍സില്‍ ഫര്‍വാനിയ്യ ബ്രാഞ്ച് ഭാരവാഹികള്‍കുവൈത്ത് സിറ്റി : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ഫര്‍വാനിയ്യ ബ്രാഞ്ച് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫര്‍വാനിയ്യ കവ്വായി ഹൌസില്‍ ചേര്‍ന്ന യോഗം കേന്ദ്ര സെക്രട്ടറി പി.കെ.കെ. കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി അബ്ദുല്ലത്തീഫ് ദാരിമി (പ്രസിഡന്‍റ്), .എം.പി. അബ്ദുല്‍ മജീദ്, കെ. ഗഫൂര്‍, നൌഷാദ് (വൈ. പ്രസിഡന്‍റുമാര്‍), അന്‍വര്‍ കവ്വായി (ജന. സെക്രട്ടറി), മുനീര്‍ ടി.പി., അബ്ദുല്‍ കരീം, ഹാരിസ് എം.സി. (ജോ. സെക്രട്ടറിമാര്‍), മിസ്ഹാബ് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ ശംസുദ്ദീന്‍ മുസ്‍ലിയാര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കേന്ദ്ര കണ്‍സിലര്‍മാരായി സലാം വളാഞ്ചേരി, സിദ്ദീഖ് സാഹിബ് വലിയകത്ത്, ഹൈദര്‍ കവ്വായി എന്നിവരെ തെരഞ്ഞെടുത്തു. ബ്രാഞ്ച് കൗണ്‍സിലര്‍മാരായി അബ്ദുല്‍ റസാഖ്, മുഹമ്മദ് ഷബീര്‍, അബ്ദുല്‍ റശീദ്, ഹാരിസ്, ജംഷീര്‍, സുഹൈല്‍, അഷ്റഫ്, യൂസര്‍, ഫാഇസ്, നഹ എന്നിവരെ തെരഞ്ഞെടുത്തു. ഓഡിറ്ററായി എം.ടി. നസീറിനെയും തെരഞ്ഞെടുത്തു. വിവിധ കമ്മിറ്റികളും ബ്രാഞ്ച് പ്രതിനിധികളും പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അബ്ദുല്ലത്തീഫ് ദാരിമി സ്വാഗതവും അന്‍വര്‍ കവ്വായി നന്ദിയും പറഞ്ഞു.