ദാറുല്‍ഹുദാ പ്രവേശനപരീക്ഷ സപ്തംബര്‍ 18ന്

തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സെക്കന്‍ഡറി സ്ഥാപനങ്ങളിലേക്കുള്ള ഏകീകൃത പ്രവേശനപരീക്ഷ സപ്തംബര്‍ 18ന് വിവിധകേന്ദ്രങ്ങളില്‍ നടക്കും.

16 അഫിലിയേറ്റഡ് കോളേജുകള്‍ക്ക് പുറമെ വയനാട്, ആലപ്പുഴ, കൊല്ലം എന്നീ സ്‌പെഷല്‍ സെന്ററുകളിലും പരീക്ഷയുണ്ടാകും. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസബോര്‍ഡിന്റെ അഞ്ചാംക്ലാസ് ജയിച്ചവരോ ഈവര്‍ഷം വിജയം പ്രതീക്ഷിക്കുന്നവരോ ആയ പതിനൊന്നര വയസ്സ് കവിയാത്ത ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം.

അപേക്ഷാഫോം www.darulhuda.com, www.dhiu.info എന്നീ വെബ്‌സൈറ്റുകളില്‍നിന്ന് ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0494-2460575, 2463155.