ബഹ്‍റൈന്‍ SKSSF പഠന ക്യാന്പും നോന്പ് തുറയും നടത്തി



മനാമ : ബഹ്‍റൈന്‍ എസ്.കെ.എസ്.എസ്.എഫ് ന്‍റെ നേതൃത്വത്തില്‍ സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫ് ന്‍റെയും പ്രവര്‍ത്തകരെ സംഘടിപ്പിച്ച് റിഫ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് പഠന ക്യാന്പും നോന്പ് തുറയും നടത്തി. മുഹമ്മദലി ഫൈസിയുടെ അധ്യക്ഷതയില്‍ സി.കെ.പി. അലി മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ മാനവകുലത്തിന്‍റെ മാര്‍ഗ്ഗ ദര്‍ശനം, വ്രതവും ആത്മ സംസ്കരണവും എന്നീ രണ്ട് വിശയങ്ങളില്‍ സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍, ഉമറുല്‍ ഫാറൂഖ് ഹുദവി എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. സയ്യിദ് അസ്ഹര്‍ തങ്ങള്‍ ആശംസാ പ്രസംഗം നടത്തി. ഹംസ അന്‍വരി മോളൂര്‍, ഹംസ അന്‍വരി റിഫ, അബ്ദുറഹ്‍മാന്‍ ഹാജി എന്നിവര്‍ പങ്കെടുത്തു. അബ്ദുല്ലത്വീഫ് ചേരാപുരം ഖിറാഅത്ത് നടത്തി. മൗസല്‍ മൂപ്പന്‍ തിരൂര്‍ സ്വാഗതവും നൂറുദ്ദീന്‍ മുണ്ടേരി നന്ദിയും പറഞ്ഞു.