ആരാധനാലയങ്ങള്‍ സമാധാന കേന്ദ്രങ്ങള്‍: സാദിഖലി ശിഹാബ് തങ്ങള്‍

പൂക്കോട്ടൂര്‍: എല്ലാ മതങ്ങളുടെ ആരാധനാലയങ്ങളും സമാധാനകേന്ദ്രങ്ങളാണെന്നും അവയെ ആയുധപ്പുരകളാക്കി ചിത്രീകരിക്കുന്നത് മതത്തെക്കുറിച്ച് അറിവില്ലാത്തവരാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
പൂക്കോട്ടൂര്‍ വെള്ളൂരില്‍ പുതുതായി നിര്‍മിച്ച മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊണേ്ടാട്ടി തക്കിയക്കല്‍ റഹ്്മാന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം കുഞ്ഞമ്മദ് മുസ്്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. അബൂബക്കര്‍ ഫൈസി, മുഹമ്മദ് ഫൈസി കീഴാറ്റൂര്‍, ഉസ്്മാന്‍ ഫൈസി, ഹസന്‍ അന്‍വരി, മജീദ് ബാഖവി, സി കെ സി ബാഖവി, അഹമ്മദ്കുട്ടി മുസ്്‌ല്യാര്‍ പുല്ലഞ്ചേരി, ശറഫുദ്ദീന്‍ ലത്തീഫി, മൊയ്തീന്‍ ഫൈസി, ഹസന്‍ മുസ്്‌ല്യാര്‍, ടി വി ഇബ്രാഹിം, കെ അസീസ്, പി പി മൊയ്തീന്‍ സംസാരിച്ചു. കെ വി എസ് പൂക്കോയതങ്ങള്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി.