കാഞ്ഞങ്ങാട്: എസ്.കെ.എസ്.എസ്.എഫ് മുക്കൂട് ശാഖ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു മാസത്തെ റിലീഫ് പ്രവര്‍ത്തനത്തിലൂടെ സമുദായത്തിനും സംഘടനയ്ക്കും കിട്ടാവുന്ന ഗുണങ്ങളെക്കുറിച്ചും, റിലീഫ് പ്രവര്‍ത്തനം നടത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്ക്കരണം നടത്തി. തുടര്‍ന്ന് വീട്, വിദ്യാഭ്യാസം, രോഗികള്‍ തുടങ്ങിയ മേഖലകളിലേക്ക് റിലീഫ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് റിലീഫ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.