അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ രംഗത്തിറങ്ങുക SKSSF കുണിയ ശാഖ

ചികിത്സയുടെ മറവില്‍ നടക്കുന്ന അനാചാരങ്ങളും സ്ത്രീകളുടെ അഴിഞ്ഞാട്ടവും ഇതര മതാചാരങ്ങള്‍ മുസ്‍ലിം വീടുകളിലെത്തുന്നതിനുമെതിരെ മഹല്ല് നേതൃത്വവും ഓരോ മതവിശ്വാസിയും രംഗത്തിറങ്ങണമെന്ന് എസ്.കെ.എസ്.എസ്.എഫ്. കുണിയ ശാഖ ജനറല്‍ബോഡി യോഗം മുന്നറിയിപ്പ് നല്‍കി. കുണിയ മഹല്ലിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന അനാചാരങ്ങളെ പ്രതിരോധിക്കാന്‍ ശാഖ എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി. യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്‍റ് സക്കരിയ്യ കെ.. അധ്യക്ഷത വഹിച്ചു. ശറഫുദ്ദീന്‍ കുണിയ, ജഅ്ഫര്‍ കെ.എച്ച്. പ്രസംഗിച്ചു.