മലപ്പുറം ജില്ല എസ്.എം.എഫ്. ശില്‍പ്പശാല ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റിയില്‍ നടന്നു. സമൂഹത്തിന്‍റെ പുരോഗതിക്ക് മഹല്ലുകളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് ശില്‍പ്പശാല അഭിപ്രായപ്പെട്ടു. കോട്ടുമല ടി.എം. ബാപ്പു മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.എം. ജിഫ്രി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി, കെ.എം. സൈതലവി ഹാജി, എ.കെ. അലി പാങ്ങ്, സി. യൂസുഫ് ഫൈസി, എം.പി. മുഹമ്മദ് മുസ്‍ലിയാര്‍, യു. മുഹമ്മദ് ശാഫി ഹാജി, ടി.എച്ച്. അബ്ദുല്‍ അസീസ് ബാഖവി എന്നിവര്‍ പ്രസംഗിച്ചു. അംഗീകാരം ലഭിച്ച മഹല്ലുകളുടെ രജിസ്ട്രേഷന്‍ രേഖകള്‍, മാരേജ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വിതരണം ചെയ്തു.